വയസൻ നഗരമെന്നാണ് ലണ്ടൻ അറിയപ്പെടുന്നത്. പഴമയും പാരമ്പര്യവും പ്രതാപവും
ആഭിജാത്യവും മുറുകെ പിടിക്കുന്ന ഈ നഗരത്തിന് പൊതുവെ മൂടിക്കെട്ടിയ
ആകാശമാണുള്ളത്.
അങ്ങേയറ്റം സ്വകാര്യത ഇഷ്ടപ്പെടുന്ന രാജഭക്തനും പാരമ്പര്യവാദിയുമായ ഇംഗ്ലീഷുകാരന്റെ സ്വഭാവം അതേപടി നഗരത്തിനും ലഭിച്ചിരിക്കുകയാണ്.
ചരിത്രമാണ് ലണ്ടന്റെയും പ്രധാന പ്രദർശന വസ്തു.നൂറു കണക്കിനുള്ള ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ, ടവറുകൾ, പാലങ്ങൾ എല്ലാം പഴമയും പാരമ്പര്യവും ആഭിജാത്യവും പ്രതാപവും വിളിച്ചറിയിക്കുന്നവയാണ്. എന്തിന് തെംസ് നദിക്കരയിലെ പബ്ബുകൾക്കു വരെ നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്.
87 ലക്ഷം ജനങ്ങൾ വസിക്കുന്നെങ്കിലും പാല ടൗണിലെ തിരക്കു പോലും ലണ്ടനിൽ ഒരിടത്തുമില്ല. സൈക്കിളുകളാണ് കൂടുതൽ.ഗതാഗതത്തെ നഗരം ഭൂഗർഭത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നും പറയാം. ലോകത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽ ആയ ലണ്ടനിലെ ട്യൂബിന് 408 കി.മി നീളവും 274 സ്റ്റേഷനുകളുമാണുള്ളത്. ഫ്രാൻസിലേക്കും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കുമുള്ള യൂറോ സ്റ്റാർ തീവണ്ടി കടലിനടിയിലൂടെയാണ് പായുന്നത്.
കഴുകിത്തുടച്ചു വച്ചതു പോലെയുള്ള റോഡുകളും കെട്ടിടങ്ങളും വെട്ടിയൊതുക്കിയ മരങ്ങളും പുൽത്തകിടികളും കാഴ്ചയിൽ മാന്യന്മാരായ മനുഷ്യരും ചേർന്ന നഗരമാണ് ലണ്ടൻ.
തെംസ് നദിയുടെ രണ്ടു കരകളിലായാണ് നഗരം പടർന്നു കിടക്കുന്നത്.നഗരത്തിന്റെ ആകാശകാഴ്ച ലഭിക്കുന്ന ലണ്ടൻ ഐ, പാർലമെന്റ് മന്ദിരം വെസ്റ്റ് മിനിസ്റ്റർ പാലസ്, പ്രശസ്തമായ ബിഗ് ബെൻ ക്ലോക്ക് ടവർ, ടവർ ബ്രിഡ്ജ് അടക്കമുള്ള നിരവധി പാലങ്ങൾ, ബക്കിംഗ്ഹാമും വിൻസർ കാസിലും പോലുള്ള കൊട്ടാരങ്ങൾ, സെന്റ് പോൾസും വെസ്റ്റ് മിനിസ്റ്റർ ആബിയും പോലുള്ള കത്തീഡ്രലുകൾ, ഓക്സ്ഫഡും കേംബ്രിഡ്ജും പോലുള്ള മഹാ സർവ്വകലാശാലകൾ ..... നഗരത്തിലെ കാഴ്ചകൾ എണ്ണിത്തീർക്കാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അടിച്ചുമാറ്റിക്കൊണ്ടു വന്ന സാധനങ്ങൾ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് മ്യൂസിയം പോലുള്ള മ്യൂസിയങ്ങളുടെ എണ്ണവും തിട്ടപ്പെടുത്താനാവില്ല.
അവിഹിതമായി സമ്പാദിച്ചവ ഒളിപ്പിച്ച് ഒതുങ്ങിക്കഴിയുന്ന ഒരാളെപ്പോലെയാണ് ഒറ്റനോട്ടത്തിൽ ലണ്ടൻ നഗരം

No comments:
Post a Comment